നായകനായി പ്രണവ് വീണ്ടുമെത്തുന്നു..! പ്രഖ്യാപനം ഇന്ന്

March 3, 2018

‘ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്നു…ജീത്തു ജോസഫ് ഒരുക്കിയ ആദിക്ക് ശേഷം പ്രണവ് തന്റെ രണ്ടാമത്തെ ചിത്രത്തിനായി കരാറൊപ്പിട്ടതായി താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ സ്ഥിതീകരിച്ചു. ഇന്ന് വെകീട്ട് അഞ്ച് മണിക്ക് പ്രണവിന്റെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടാകും.

നായകനായി അരങ്ങേറിയ ‘ആദി’ പോയ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായതിന്റെ സന്തോഷം പങ്കിടുന്ന വേളയിലാണ് പ്രണവ് മോഹൻലാൽ  പുതിയ ചിത്രവുമായെത്തുന്നത്. ഇതുവരെ ലഭ്യമായ കണക്കുകളുടെ അടിസ്ഥനത്തിൽ 30  കോടിയിലധികം രൂപയാണ് ആദി കേരളത്തിൽ നിന്നു മാത്രമായി നേടിയത്..മലയാളത്തിലെ ഒരു അരങ്ങേറ്റ നടന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും  വലിയ കളക്ഷനും ‘ആദി’യുടെ പേരിലാണ് കുറിക്കപ്പെട്ടത്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രണവ് മോഹൻലാൽ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ എന്ത് അത്ഭുതമാണ് കണികൾക്കായി കരുതിവെക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ.