തെന്നി വീണപ്പോൾ അതും ട്രോളാക്കി മാറ്റി പൃഥ്വിരാജ്; വൈറലായ വീഡിയോ കാണാം

March 1, 2018

പൃഥ്വിരാജ്, പാർവതി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ആർ എസ് വിമൽ ഒരുക്കിയ എന്ന് നിന്റെ മൊയ്‌തീൻ ഷൂട്ടിങിനിടെയുണ്ടായ രസകരമായ സംഭവത്തിന്റെ  വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്.. ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ കണ്ണോണ്ട് ചൊല്ലണ് എന്ന ഗാനം ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പൃഥ്വിരാജ് തെന്നി വീഴുന്ന വീഡിയോയാണ് താരം പുറത്തുവിട്ടിരിക്കുന്നത്..

കാഞ്ചനമാലയുടെയും-മൊയ്തീന്റെയും അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ എന്ന് നിന്റെ മൊയ്‌തീൻ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ്. ചിത്രത്തിൽ  കാഞ്ചനമാലയും  മൊയ്തീനും ചേർന്നുള്ള പ്രണയ രംഗങ്ങൾ മഴയുടെ അകമ്പടിയോടെ   മനോഹരമായി  ചിത്രീകരിച്ചിരിക്കുന്ന  ഗാനമാണ് കണ്ണോണ്ട് ചൊല്ലണ് എന്ന് തുടങ്ങുന്ന ഗാനം. ഗാനത്തിൽ   പാർവതിയുടെ   അടുത്തേക്ക് ഓടിവരുന്ന പൃഥ്വിരാജിന്റെ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരം അബദ്ധവശാൽ തെന്നി വീഴുന്നത്..വിമർശനങ്ങളെയും ട്രോളുകളെയും വളരെ പോസിറ്റീവായി സമീപിക്കാറുള പൃഥ്വിരാജ് സ്വന്തം വീഴ്ച്ചയെ  സ്വയം ട്രോള്ളിയതാണെന്നാണ്  വീഡിയോ കണ്ട  ട്രോളന്മാരുടെ അഭിപ്രായം.വീഡിയോ കാണാം..