പ്രതീക്ഷകൾ വാനോളമുയർത്തി പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രം ‘9’

March 23, 2018

പൃഥ്വിരാജ് പ്രൊഡക്ഷൻസും  സോണി പിക്ച്ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ   നയൻ(9) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.100 ഡേയ്സ് ഓഫ് ലൗ എന്ന ദുൽഖർ ചിത്രം സംവിധാനം ചെയ്ത ജെനൂസ് മുഹമ്മദാണ് പൃഥ്വിരാജ് ചിത്രം  9 സംവിധാനം ചെയ്യുന്നത്.

മലയാളത്തിൽ ഇങ്ങനെയൊരു ചിത്രം ഇതാദ്യമാണെന്നും ചിത്രത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും മറ്റു പ്രത്യേകതകളും വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ടാണ് ആകാംക്ഷ ജനിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി പൃഥ്വിരാജ് എത്തിയിരിക്കുന്നത്.മലയാള സിനിമയിൽ  പുതിയ വഴികൾ വെട്ടിത്തെളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭാര്യ സുപ്രിയക്കൊപ്പം ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പുതിയ നിർമ്മാണ സംരംഭം ആരംഭിച്ചതെന്ന് താരം നേരെത്തെ വെളിപ്പെടുത്തിയിരുന്നു.