‘അഡാർ’ ഫോട്ടോഷൂട്ടുമായി പ്രിയ വാര്യർ; ചിത്രങ്ങൾ കാണാം

March 14, 2018

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ നായിക പ്രിയ പ്രകാശിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. ഒരു  അഡാർ ലവിനു വേണ്ടി ഷാൻ റഹ്മാൻ ഈണം നൽകിയ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോക പ്രശസ്തയായി മാറിയ പ്രിയ പ്രകാശ് നിലവിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോള്ലോവെഴ്‌സുള്ള മലയാള സിനിമാ താരമാണ്. ഗാനത്തിന് പുറമെ വാലന്റൈൻ ടീസറും സൂപ്പർ ഹിറ്റായതോടെ ചിത്രം റീലീസ് ചെയ്യുന്നതിന് മുൻപ് തന്നെ  പ്രിയ പ്രകാശ് സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു.

കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിന് വേണ്ടിയാണ് പ്രിയ പ്രകാശ് മോഡലായെത്തിയത്. ഷഫീനയാണ് പ്രിയ പ്രകാശിനുള്ള ഫോട്ടോഷൂട്ട് വസ്ത്രം ഡിസൈൻ ചെയ്തത്.ചിത്രങ്ങൾ കാണാം.