‘പഞ്ചവർണ്ണതത്തയിൽ’ ആരാധകർക്കായി സ്പെഷ്യൽ സർപ്രൈസ് ഒരുക്കി രമേഷ് പിഷാരടി

March 20, 2018

ജയറാം,കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണതത്ത. തികച്ചും വ്യത്യസ്തമായ  വേഷപ്പകർച്ചയുമായി ജയറാം എത്തുന്ന ചിത്രമെന്ന നിലയിലും ഹാസ്യ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച രമേഷ് പിഷാരടി  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഏറെ പ്രത്യേകതകളുള്ള  ചിത്രമാണ് ‘പഞ്ചവർണ്ണതത്ത’.

ചിത്രീകരണം അവസാനിച്ച  പഞ്ചവർണ്ണതത്തയുടെ വിശേഷങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകരോട് സംവദിക്കാറുള്ള പിഷാരടി ഒരു സർപ്രൈസുമായാണ് ഇത്തവണ എത്തിയിരിക്കുന്നത് സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ ഇഷ്ട ഗാനം കമന്റ് ചെയ്യാനാണ് രമേഷ് പിഷാരടി പ്രേക്ഷകരോട് പറയുന്നത്. പ്രേക്ഷകർ അഭിപ്രായം രേഖപ്പെടുത്തിയതിനു ശേഷം സർപ്രൈസ് വെളിപ്പെടുത്താമെന്നും താരം ഫേസ്ബുക്കിലൂടെ കുറിച്ചു. പഞ്ചവർണ്ണതത്തയുടെ പശ്ചാത്തല സംഗീതമൊരുക്കുന്നത് ഔസേപ്പച്ചനാണ്.സംഗീതം ചിട്ടപ്പെടുത്തുന്നതിനിടെ തോന്നിയ ഒരു കൗതുകമാണ് സർപ്രൈസിന് പിന്നിലെന്നാണ്  രമേഷ് പിഷാരടി പറയുന്നത്.സർപ്രൈസ് വെളിപ്പെടുത്തുന്നതും കാത്ത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ .