സർപ്രൈസ് വെളിപ്പെടുത്തി രമേഷ് പിഷാരടി; ഔസേപ്പച്ചൻ മാജിക് കേൾക്കാം

March 23, 2018


‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം  ഒരുക്കുന്ന വേളയിൽ ആരാധകർക്കായി ഒരുക്കിയ  സ്പെഷ്യൽ സർപ്രൈസ് വെളിപ്പെടുത്തി രമേഷ് പിഷാരടിയും ഔസേപ്പച്ചനും. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനങ്ങളിൽ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം കമന്റ് ചെയ്യാൻ പറഞ്ഞുകൊണ്ട് പിഷാരടി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്..പ്രേക്ഷകരുടെ അഭിപ്രായം രേഖപ്പെടുത്തിയതിനു ശേഷം ഒരു സ്പെഷ്യൽ സർപ്രൈസ് ഒരുക്കുമെന്നും  രമേശ് പിഷാരടി വെളിപ്പെടുത്തിയിരുന്നു.

ഇഷ്ടഗാനമായി ഏറ്റവും കൂടുതൽ  ആരാധകർ തിരഞ്ഞെടുത്ത ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ഗാനം വയലിനിൽ  വായിച്ചാണ് ഔസേപ്പച്ചനും പിഷാരടിയും ആരാധകർക്ക് സമ്മാനമൊരുക്കിയത്. ഇഷ്ട ഗാനം കമന്റ് ചെയ്ത എല്ലാ സംഗീത സ്നേഹികൾക്കും നന്ദി അർപ്പിച്ചുകൊണ്ടാണ് ഔസേപ്പച്ചൻ തന്റെ വയലിനിൽ വിസ്മയം തീർത്തത്. പാട്ടിന്റെ കൂട്ടുകാർക്ക് ഔസേപ്പച്ചൻ സാറിന്റെ സംഗീതോപഹാരം എന്ന കുറിപ്പോടെയാണ് രമേശ് പിഷാരടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം