‘നേര’വും ‘പ്രേമ’വും കടന്ന് മറ്റൊരു സൂപ്പർ ഹിറ്റ് ഗാനവുമായി ശബരീഷും സംഘവും..

March 19, 2018

കേരളത്തിൽ ഏറ്റവും കൂടുതൽ തരംഗം സൃഷ്ട്ടിച്ച ട്രെൻഡ് ഗാനങ്ങളായിരുന്നു നേരം എന്ന ചിത്രത്തിലെ പിസ്താ സുമാക്കിറയും പ്രേമത്തിലെ അവള് വേണ്ട്ര എന്ന ഗാനവും..ഏറെ നാൾ മലയാളികൾ പാടി നടന്ന രണ്ടു ഗാനങ്ങൾക്കും ജീവൻ നൽകിയ ശബരീഷ് വർമ്മ വീണ്ടുമൊരു സൂപ്പർ ഹിറ്റ് ഗാനവുമായി എത്തിയിരിക്കുകയാണിപ്പോൾ.ജോഷി തോമസ് പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ‘നാം’ എന്ന ചിത്രത്തിലെ ”ടങ്ക ടക്കര” എന്ന ക്യാംപസ് ഗാനമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.ശബരീഷ് വർമ്മ എഴുതി ആലപിച്ചിരിക്കുന്നു ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അശ്വിൻ, സന്ദീപ് എന്നിവർ ചേർന്നാണ്.
ഗാനം പുറത്തിറങ്ങി രണ്ടു ദിവസം തികയുന്നതിനു മുന്നേ തന്നെ അഞ്ചു ലക്ഷത്തിലധികം പേരാണ് യൂട്യൂബിലൂടെ ടങ്ക ടക്കര” കണ്ടത്. അതിർവരമ്പുകളില്ലാത്ത ക്യാമ്പസ് ജീവിതത്തിന്റെ പ്രത്യേകതകളും ആഘോഷങ്ങളുമാണ് ഗാനത്തിൽ വിവരിക്കുന്നത്.ഹാരിസ് മുഹമ്മദ് എന്ന കഥാപാത്രമായി ശബരീഷ് അഭിനയിക്കുന്ന ചിത്രത്തിൽ അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.