ആട് 2 ആഘോഷവേളയിൽ പൊട്ടിച്ചിരിപ്പിക്കുന്ന മിമിക്രിയുമായി സിനിൽ സൈനുദ്ധീൻ-വീഡിയോ

March 15, 2018

പറവ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനശ്വര നടൻ സൈനുദ്ധീന്റെ മകൻ സിനിൽ സൈനുദ്ധീൻ മലയാളികളുടെ പ്രിയങ്കരനായത്.എന്നാൽ അഭിനേതാവെന്നതിനപ്പുറം പൊട്ടിച്ചിരിപ്പിക്കുന്ന അനുകരണപ്പെരുമഴയുമായി സിനിൽ സൈനുദ്ധീൻ നിരവധി തവണ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.ആട് 2 വിന്റെ നൂറാം ദിന ആഘോഷങ്ങളിക്കിടെയാണ് സിനിൽ അവതരിപ്പിച്ച മിമിക്രി പ്രകടനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

ഷാജി പാപ്പനായെത്തിയ സാക്ഷാൽ ജയസൂര്യയുടെ മാനറിസങ്ങളും ശബ്ദവും അസാധ്യ മികവോടെ അനുകരിച്ചുകൊണ്ടാണ് സിറിൽ തുടങ്ങിയത്.പിന്നീട് കാണികളുടെ അഭ്യർത്ഥന പ്രകാരം വിനയ് ഫോർട്ടിനെയും, സലിം കുമാറിനെയും  മറ്റു നിരവധി കലാകാരന്മാരെയും അനുകരിച്ചുകൊണ്ട് കൈയ്യടി നേടുകയായിരുന്നു സിറിൽ. വീഡിയോ കാണാം