ശിവനെ..എന്റെ ശിവനെ.. കുട്ടൻപിള്ളയുടെ ശിവരാത്രിയിൽ സുരാജ് പാടിയ ഗാനം കേൾക്കാം

March 8, 2018

കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ് വെഞ്ഞാറമ്മൂട് പാടി അഭിനയിച്ച ശിവനേ എന്റെ ശിവനേ എന്ന ഗാനം പുറത്തിറങ്ങി. കുട്ടൻ പിള്ളയെന്ന  പോലീസ് കോൺസ്റ്റബിളിന്റെ സങ്കടങ്ങൾ വിവരിക്കുന്ന ഗാനം എഴുതി  ഈണം പകർന്നിരിക്കുന്നത് പ്രശസ്ത പിന്നണി ഗായികയായ സയനോര ഫിലിപ്പാണ്.സയനോര ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമെന്ന സവിഷേതയും കുട്ടൻപിള്ളയുടെ ശിവരാതി എന്ന ചിത്രത്തിനുണ്ട്.

ജീൻ മാർക്കോസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മിഥുൻ രമേഷ്, ബിജു സോപാനം, ശ്രദ്ധ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ റജി നന്ദകുമാർ നിർമിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് ജോസ്‌ലെറ്റ് ജോസെഫാണ്. ചിത്രത്തിലെ  നേരെത്തെ പുറത്തിറങ്ങിയ  ചക്ക ഗാനം മികച്ച പ്രേക്ഷകരെ പ്രതികരണം  നേടിയിരുന്നു. നാല് ഗാനങ്ങളാണ് കുട്ടൻപിള്ളയുടെ ശിവരാതിയിലുള്ളത്.  അതിൽ ഒരു ഗാനം പാടിയിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മകളായ പ്രാർത്ഥന ഇന്ദ്രജിത്താണ്.