റിലീസിന് മുന്നേ മൊബൈല്‍ ഗെയിമുമായി സുഡാനി ഫ്രം നൈജീരിയ

March 7, 2018

മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശം പശ്ചാത്തലമാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ റിലീസിനു മുന്നേ  മൊബൈൽ  ഗെയിമുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.വെള്ളിയാഴ്ച മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും സുഡാനി ഫുട്ബോള്‍ ഗെയിം എത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
നൈജീരിയൻ സ്വദേശി സാമുവേല്‍ ആബിയോളയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സൗബിൻ ഷാഹിറും മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫുട്ബോൾ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം നിർമിക്കുന്നത് ഷൈജു ഖാലിദും സമീർ താഹിറും ചേർന്നാണ്.ഷൈജു ഖാലിദ് തന്നയാണ് ക്യാമറയും കൈകാര്യം ചെയ്യുന്നത്. ഫുട്ബോൾ ഭ്രാന്തമായ ആവേശമായി കൊണ്ടു നടക്കുന്ന മലപ്പുറം, കോഴിക്കോട് എന്നിവടങ്ങളിലാണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചത് .നീണ്ട നാളത്തെ അന്വേഷണങ്ങൾക്കൊടുവിൽ നൈജീരിയയിൽ നിന്നുമാണ് ചിത്രത്തിന് അനുയോജ്യനായ സാമുവൽ അബിയോള റോബിൻസൺ എന്ന നടനെ കണ്ടു കിട്ടിയതെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.