‘സുഡാനി ഫ്രം നൈജീരിയ’ പ്രഖ്യാപിച്ചത് ‘കെഎൽ പത്ത്’ ചിത്രത്തിലൂടെ.സോഷ്യൽ മീഡിയ കണ്ടെത്തിയ ‘മുഹ്‌സിൻ ബ്രില്യൻസ്’ കാണാം..

March 27, 2018

സാമുവൽ അബിയോള എന്ന സുഡാനി ഫ്രം നൈജീരിയ കൂടുകൂട്ടിയത് മലയാളികളുടെ ഹൃദയത്തിലായിരുന്നു.മലപ്പുറത്തിന്റെ ഫുട്ബാൾ വികാരവും കാൽപന്തുകളിയിൽ അലിഞ്ഞുചേർന്ന ജീവിതവും വരച്ചു കാട്ടിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് സാമുവൽ അബിയോള മലയാളികളുടെ പ്രിയങ്കരനായി മാറിയത്. വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് സാധാരണക്കാരായ ഒരു ജനതയുടെ കഥ പറയുന്ന ചിത്രം തീയേറ്ററുകളിൽ  സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടരിക്കുകയാണ്.എന്നാൽ സുഡാനി ഫ്രം നൈജീരിയ എന്ന ആശയം  ഏറെ മുൻപ് തന്നെ കെ എൽ 10 എന്ന ചിത്രത്തിലൂടെ പുറത്തുവിട്ടിരുന്നു എന്നു കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്‌സിൻ പരാരിയുടെ ആദ്യമായി സംവിധാനം ചെയ്ത കെഎൽ പത്ത് എന്ന ചിത്രത്തിലാണ് സുഡാനി ഫ്രം നൈജീരിയ എന്ന ആശയം പങ്കുവെക്കുന്നത്.നീരജ് മാധവ് അവതരിപ്പിച്ച കഥാപാത്രമാണ് നൈജീരിയയിൽ നിന്നുള്ള സുഡാനി തന്റെ കയ്യിലുണ്ടെന്ന് പറയുന്നത്.”ഓൻ വന്നില്ലെങ്കി എന്താ..? എന്റെക്കലൊരു ഉസാർ ഐഡിയ ഉണ്ട്..സുഡാനി ഫ്രം നൈജീരിയ..” നീരജ് മാധവ്പറഞ്ഞ ഡയലോഗിലൂടെ തങ്ങളുടെ അടുത്ത ചിത്രത്തിന്റെ അനൗദ്യോഗിക പ്രഖ്യാപനമാണ് മുഹ്‌സിൻ നടത്തിയതെന്നാണ് സോഷ്യൽ മീഡിയയിലെ ‘കേമന്മാർ’ കണ്ടെത്തിയിരിക്കുന്നത്. സിനിമയിലെയും സംവിദായകന്റെയും ബ്രില്ല്യൻസ് അണുവിട വിടാതെ പരിശോധിക്കുന്ന സോഷ്യൽ മീഡിയ ഇതിനും ഒരു പേരിട്ടു. ‘മുഹ്‌സിൻ ബ്രില്ല്യൻസ്..’ വീഡിയോ കാണാം