‘ഫ്രഞ്ച് വിപ്ലവത്തിൽ’ പാചകക്കാരനായി സണ്ണി വെയ്ൻ; ചിത്രങ്ങൾ കാണാം..

March 14, 2018

പോക്കിരി സൈമണു ശേഷം സണ്ണി വെയ്ൻ നായകനായെത്തുന്ന  ചിത്രം  ഫ്രഞ്ച് വിപ്ലവത്തിലെ പുതിയ ലുക്ക് പുറത്തുവിട്ടു. നവാഗതനായ മജു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വ്യത്യസ്തമാർന്ന ലുക്കിലുള്ള ചിത്രം സണ്ണിവെയ്ൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഒരു നാടൻ ഗ്രാമത്തിലെ പാചകക്കാരന്റെ വേഷത്തിലാണ് സണ്ണി വെയ്ൻ ചിത്രത്തിലെത്തുന്നത്.സത്യൻ എന്നാണ്കഥാപാത്രത്തിന്റെ പേര്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മാ യൗവിലെ നായികയായിരുന്ന ആര്യയാണ് ഫ്രഞ്ച് വിപ്ലവത്തിൽ സണ്ണിവെയ്‌നിന്റെ നായികയായെത്തുന്നത്. അതീവ ഹൃദ്യമായ ഒരു കഥയുമായാണ് ഫ്രഞ്ച് വിപ്ലവം ഒരുങ്ങുന്നതെന്നും കരിയറിൽ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്‍തമായ ഒരു കഥാപാത്രമാണ് ഫ്രഞ്ച് വിപ്ലവത്തിലേതെന്നും സണ്ണി വെയ്ൻ പറഞ്ഞു.