ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ ഫഹദും സുരാജും വീണ്ടുമൊന്നിക്കുന്നു…

March 8, 2018

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും വീണ്ടും ഒന്നിക്കുന്നു. ‘വില്ലന്’ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഫഹദും സുരാജും  പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ സജീവ് പാഴൂരിന്റേതാണ്  കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ബി ഉണ്ണികൃഷ്ണനും ദിലീഷ് നായരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്..ലൈൻ ഓഫ് കളേഴ്‌സിന്റെ  ബാനറിൽ അരുൺ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നവാഗതനായ വിഷ്ണു പണിക്കരാണ്.ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് ഈണം പകരുന്നു..ഷമീർ മുഹമ്മദ് ചിത്രസംയോജനവും രംഗനാഥ് രവി ശബ്ദ സംവിധാനവും നിർവ്വഹിക്കും.

കാന്തല്ലൂർ, എറണാകുളം, മറയൂർ,നാസിക്,കാശി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നിരവധി പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സിദ്ദിഖും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മഹേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്.ചിത്രം സംവിധാനം ചെയ്യുന്ന ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതിയിലുള്ള ആർ ഡി ഇല്ല്യൂമിനേഷൺസാണ് ചിത്രം വിതരണം ചെയ്യുന്നത്.