താം തിന്നം..താളവുമായി ടോവിനോയുടെ ‘തീവണ്ടി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

March 27, 2018

ടോവിനോ തോമസ് നായകനാകുന്ന ‘തീവണ്ടി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.  ‘താ തിന്നം താനാ തിന്നം…’ എന്നു തുടങ്ങുന്ന  ഗാനമാണ് ഗൂഡ്വിൽ എന്റർടൈൻമെൻറ്സ് യൂട്യൂബിലൂടെ പുറത്തുവിട്ടിത്തിരിക്കുന്നത്.സെക്കൻഡ് ഷോ എന്ന ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഫെല്ലിനിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘തീവണ്ടി’.

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്..ജോബ് കുര്യനാണ് ഗാനം ആലപിച്ചിരിക്കുന്നത്.തൊഴിൽ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി.ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഓഗസ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രം വിഷു റിലീസായി തീയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.