നാദിർഷാ ചിത്രത്തിൽ ദിലീപിന്റെ നായികയായി ഉർവ്വശിയെത്തുന്നു..?

March 14, 2018

കട്ടപ്പനയിലെ ഹൃതിക് റോഷന് ശേഷം നാദിർഷ ഒരുക്കുന്ന ചിത്രത്തിൽ ദിലീപാണ് നായകനെന്ന് ഏറെ നാളുകൾക്ക് മുൻപേ പ്രഖ്യാപിക്കപ്പെട്ടിരുന്നു.എന്നാൽ പല കാരണങ്ങളാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരുന്നതോടെ ആരാധകർ ഏറെ നിരാശയിലായിരുന്നു. എന്നാൽ ഇപ്പോഴിതാ ദിലീപ്-നാദിർഷ കൂട്ടുകെട്ടിൽ പിറക്കാൻ പോകുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിക്കുന്നു വിവരങ്ങളാണ് സിനിമാ മേഖലയിൽ നിന്നും പുറത്തു വരുന്നത്.

‘കേശു ഈ വീടിന്റെ നാഥൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ഉർവശി ദിലീപിന്റെ നായികയാകുന്നുവെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ അറുപതു വയസ്സുകാരനായാണ് ദിലീപ് അഭിനയിക്കുന്നത്.ദിലീപിന്റെ സഹോദരിയായി പൊന്നമ്മ ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റിയലിസ്റ്റിക് തിരക്കഥയിലൂടെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തെ വൻ വിജയമാക്കിത്തീർത്ത സജീവ് പാഴൂരാണ് നാദിർഷാ ചിത്രത്തിന് വേണ്ടിയും തിരക്കഥയൊരുക്കുന്നത്.ചിത്രത്തെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ലെങ്കിലും ഈ വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷന്റെ തമിഴ് പതിപ്പിന് ശേഷമായിരിക്കും നാദിർഷ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രവേശിക്കുക.കമ്മാര സംഭവമാണ് അടുത്തായി റിലീസിനൊരുങ്ങുന്നു ദിലീപ് ചിത്രം