നിവിൻ പോളിക്കൊപ്പം പുലിമുരുകൻ ടീം വീണ്ടുമൊന്നിക്കുന്നു.

March 3, 2018

മലയാളത്തിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചെഴുതിയ പുലിമുരുകന് ശേഷം ഉദയകൃഷ്ണ- വൈശാഖ് ടീം ഒരുക്കുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനാകും.. നിലവിൽ ഇര എന്ന ഉണ്ണിമുകുന്ദൻ ചിത്രത്തിന്റെ  തിരക്കുകളിലാണ്   ഉദയകൃഷ്ണയും വൈശാഖും.സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’ യുടെ നിർമാതാക്കളാണ് ഉദയകൃഷ്ണയും വൈശാഖും..

ഇര ചിത്രത്തിന് ശേഷം പെട്ടെന്ന് പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കില്ലെന്നും അടുത്ത വർഷത്തിലായിരിക്കും നിവിൻ പോളി ചിത്രത്തിന്റെ നടപടികൾ ആരംഭിക്കുകയെന്നും സംവിധായകൻ വൈശാഖ് പറഞ്ഞു.മലയാളത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായ പുലിമുരുകന് വേണ്ടി തൂലിക ചലിപ്പിച്ച ഉദയ്‌കൃഷ്ണയും ചിത്രം സംവിധാനം ചെയ്ത വൈശാഖും നിവിൻ പോളിയുമായി കൈകോർക്കുമ്പോൾ ആരാധക പ്രതീക്ഷകൾ വാനോളമുയരുമെന്നുറപ്പാണ്.ഇതാദ്യമായാണ് വൈശാഖ് നിവിൻ പോളിയെ നായകനാക്കി ചിത്രമൊരുക്കുന്നത്