‘തല’യ്‌ക്കൊപ്പം അഭിനയിക്കാൻ ‘മക്കൾ സെൽവൻ’; സന്തോഷം പങ്കു വെച്ച് വിജയ് സേതുപതി

March 20, 2018

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അനേക ലക്ഷം ആരാധകരെ സൃഷ്ടിച്ചെടുത്ത നടനാണ് വിജയ് സേതുപതി. പുതുമയുണർത്തുന്ന കഥാപാത്രങ്ങൾ തിരഞ്ഞു കണ്ടെത്തി അവ സ്വത സിദ്ധമായ ശൈലിയിൽ അഭിനയിച്ചു ഫലിപ്പിക്കുന്നതാണ് വിജയ് സേതുപതിയെന്ന നടന്റെ പ്രധാന സവിശേഷത.  താര പദവിയിൽ വാനോളം ഉയർന്നപ്പോഴും സാധാരണക്കാരിൽ ഒരാളായി നിലകൊണ്ട വിജയ് സേതുപതിയുടെ മനോഭാവമാണ് അദ്ദേഹത്തിന് ഇത്രമേൽ ആരാധകരെ നേടിക്കൊടുത്തത്.

വിജയ് സേതുപതി ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് തമിഴ് സിനിമാ ലോകത്തു നിന്നും പുറത്തു വരുന്നത്.തമിഴകത്തിന്റെ ‘തല’ അജിത് നായകനാകുന്ന പുതിയ ചിത്രം ‘വിശ്വാസ’ത്തിൽ വിജയ് സേതുപതിയും പ്രധാന വേഷം അവതരിപ്പിക്കുന്നു .തല അജിത്തിന്റെ 58 ാം ചിത്രമാണ് ‘വിശ്വാസം’  . സത്യ ജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി ത്യാഗരാജൻ നിർമ്മിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്.അജിത്ത്-ശിവ കൂട്ടുകെട്ടിൽ പിറക്കുന്ന തുടച്ചയായ നാലാമത്തെ ചിത്രമാണ് വിശ്വാസം. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങളിലാണ് ഇതിനുമുൻപ് അജിത്തും ശിവയും ഒന്നിച്ചത്..

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം ദീപാവലിക്ക് റീലീസ് ചെയ്യാനാണ് പദ്ധതി. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്