ദേശീയ ചലച്ചിത്ര പുരസ്‌കാരം; ശ്രീദേവി മികച്ച നടി, ഫഹദ് ഫാസിൽ സഹ നടൻ

65ാ മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി. മകളെ പീഡിപ്പിച്ചവരെ തേടിപ്പോകുന്ന അമ്മയുടെ കഥ പറയുന്ന ‘മോം’ എന്ന ചിത്രത്തിലെ അഭിനയത്തിന് അന്തരിച്ച പ്രശസ്ത നടി ശ്രീദേവി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ സ്വാഭാവിക അഭിനയ മികവിന് ഫഹദ് ഫാസിൽ മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു..മികച്ച സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നിവയ്ക്കുള്ള പുരസ്‌കാരം നേടി എ ആർ റഹ്മാൻ ഇരട്ട നേട്ടം സ്വന്തമാക്കി..
ശേഖർ കപൂറിന്റെ നേതൃത്വത്തിലുള്ള 11 അംഗ ജൂറിയാണ് വിധി നിർണ്ണയം നടത്തിയത്.321 ചിത്രങ്ങളാണ് ദേശീയ പുരസ്‌കാരം സ്വന്തമാക്കാനായി മത്സര രംഗത്തുണ്ടായിരുന്നത്. പ്രാദേശിക ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തിയെന്നാണ് ജൂറി വിലയിരുത്തൽ.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!