‘ഇതാണ് പറഞ്ഞത് ഈ നാട്ടിൽ ഡെമോക്രസി ഇല്ലാന്ന്’… സംഭവബഹുലമായ ‘ആഭാസം’ ട്രെയ്‌ലർ കാണാം

April 2, 2018

സെൻസർ ബോർഡുമായുള്ള  നിരന്തരമായ നിയമപോരാട്ടങ്ങൾക്കൊടുവിൽ നവാഗതനായ ജുമീത്‌ നംമ്രാഡ് സംവിധാനം ചെയ്ത ‘ആഭാസ’ത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.. റിമാ കല്ലിങ്ങലും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത സംവിധയകൻ  രാജീവ് രവിയുടെ ഉടമസ്ഥതയിലുള്ള  കളക്ടീവ് ഫേസ് വൺ ആണ്.

സമകാലിക രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ബീഫ് കൊലപാതകം, കള്ളപ്പണം, സദാചാര പൊലീസിങ് തുടങ്ങി വാർത്തകളിൽ നിറഞ്ഞ നിരവധി  സംഭവങ്ങൾ ട്രെയിലറിൽ പ്രതിപാദിക്കുന്നുണ്ട്..ഇന്ദ്രൻസ്, മാമുക്കോയ, അലൻസിയർ, ശീതൾ ശ്യാം തുടങ്ങിയവരാണ് ചിത്രത്തിലെ  മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!