ചലച്ചിത്ര താരം കൊല്ലം അജിത് അന്തരിച്ചു..!

April 5, 2018

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയ നടനായി മാറിയ  കൊല്ലം അജിത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.40ഓടെയായിരുന്നു അന്ത്യം .

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി  ഭാഷാകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട അജിത്, ലക്ഷണമൊത്ത വില്ലൻ കഥാപാത്രങ്ങളിലൂടെയാണ്  പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. കാളിങ് ബെൽ, പകൽ പോലെ എന്നീ ചിത്രങ്ങളിലൂടെ സംവിധാന രംഗത്തും മികവ് തെളിയിച്ച അജിത് സിനിമയ്ക്കു പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു. കൈരളി വിലാസം ലോഡ്ജ്, പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍ എന്ന സീരിയലുകളിലെ അജിത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഭാര്യ പ്രമീള. മക്കള്‍: ശ്രീക്കുട്ടി, ശ്രീഹരി.