‘ഈ ഇന്ത്യാ മഹാരാജ്യത്ത് കൊതുകിനേക്കാൾ കൂടുതലുള്ളത് നമ്മൾ എൻജിനീയർമാരാണ്’; ആസിഫ് അലിയുടെ ‘ബിടെക്ക്’ ട്രെയ്‌ലർ കാണാം

April 14, 2018

ആസിഫ് അലിയെ നായകനാക്കി നവാഗതനായ മൃദുൽ  വാര്യർ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രം ബിടെക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.  ബാംഗ്ളൂരിൽ ബിടെക്കിന് പഠിക്കുന്ന എൻജിനീയറിംഗ്  വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് രാമകൃഷ്ണ ജെ കുലുർ മൃദുൽ നായർ എന്നിവർ ചേർന്നാണ്..

ചിത്രത്തിൽ നിരഞ്ജന അനുപ്, അര്‍ജുന്‍ അശോകന്‍ ദീപക് പറമ്പോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം  നിരവധി പുതുമുഖ താരങ്ങളും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.മാക്ട്രോ പിക്ച്ചേഴ്സ് നിർമിക്കുന്ന ‘ബിടെക്കിന്’ വേണ്ടി   മഹേഷ് നാരായണൻ എഡിറ്റിംഗും രാഹുൽരാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ട്രെയ്‌ലർ കാണാം.