‘ചാണക്യതന്ത്ര’വുമായി ഉണ്ണികുന്ദൻ എത്തുന്നു; ട്രെയ്‌ലർ കാണാം

April 22, 2018

ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന  പുതിയ ചിത്രം ചാണക്യതന്ത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സസ്പെന്സ് ത്രില്ലർ സ്വഭാവത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ചിത്രത്തിൽ  ശിവദയും ശ്രുതി രാമകൃഷ്ണനുമാണ് നായികമാരായി എത്തുന്നത്. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, ഹരീഷ് കണാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ആക്ഷൻ രംഗങ്ങളാൽ സമൃദ്ധമാണ് ചാണക്യതന്ത്രത്തിന്റെ ട്രെയ്‌ലർ..ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം മിറക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസലാണ് നിർമ്മിക്കുന്നത്. പ്രദീപ് നായർ ക്യാമറയും രഞ്ജിത്ത് എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. ചിത്രത്തിലെ ഉണ്ണി മുകുന്ദൻ  ആദ്യമായി സ്ത്രീ വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുന്നേ തന്നെ  ചാണക്യതന്ത്രം വാർത്തകളിൽ ഇടം നേടിയിരുന്നു . ചിത്രം ഏപ്രിൽ 27 നു തീയേറ്ററുകളിൽ എത്തും . ട്രെയ്‌ലർ കാണാം