നസ്രിയ നിർമ്മിക്കുന്ന ഫഹദ് ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും..!

April 4, 2018

ഫഹദ് ഫാസിൽ നായകനായെത്തുന്ന അമൽ നീരദ് ചിത്രം  ഈ വർഷത്തെ ഓണം റിലീസായി തീയേറ്ററുകളിൽ എത്തും.. ഫഹദ് ഫാസിലിന്റെ ഭാര്യയും നടിയുമായ നസ്രിയ നസിം ആദ്യമായി നിർമ്മാണ പങ്കാളിയായി  എത്തുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുന്നേ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണിത്.

‘ഇയ്യോബിന്റെ പുസ്തക’മാണ് ഇതിനു മുൻപ് അമൽ നീരദും ഫഹദ് ഫാസിലും ഒരുമിച്ച ചിത്രം. പ്രേക്ഷക- നിരൂപക  പ്രശംസ പിടിച്ചുപറ്റിയ ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്ന  പുതിയ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.. അമൽ നീരദ് പ്രൊഡക്ഷൻസിനൊപ്പം ചേർന്നാണ്  നസ്രിയ നസീം ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് വരവറിയിക്കുന്നത്.  വാഗമണ്ണിൽ ചിത്രീകരണം ആരംഭിച്ച ചിത്രം ഏപ്രിൽ അവസാനത്തോടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടക്കും. ‘മായാനദി’യിലൂടെ  മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ഫഹദിന്റെ നായിക

ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായെത്തുന്ന അൻവർ റഷീദ് ചിത്രം ട്രാൻസ് ആണ് ആദ്യം റിലീസിനൊരുങ്ങിയ ചിത്രമെങ്കിലും പിന്നീട്  പല സാങ്കേതിക തടസ്സങ്ങളും നേരിട്ട ”ട്രാൻസി”ന്റെ  റിലീസ് തിയ്യതി മാറ്റുകയിരുന്നു.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!