ദിലീപ് ചിത്രം കമ്മാര സംഭവത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു..!

April 5, 2018

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം  കമ്മാര സംഭവം ഏപ്രിൽ 14 നു തിയേറ്ററുകളിൽ എത്തും.  കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായത്. യൂ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ   ദൈർഘ്യം 3 മണിക്കൂറും  2 മിനുട്ടുമാണ് . ദിലീപിന്റെ കരിയറിലെ ഏറ്റവു വലിയ ചിത്രമായ കമ്മാര സംഭവത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രമായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.കമ്മാരന്റെ വ്യത്യസ്തമായ മൂന്നു കാലഘട്ടങ്ങളുടെ കഥയാണ്  ചിത്രത്തിന്റെ ഇതിവൃത്തം.

ദിലീപിന് പുറമെ തമിഴ് നടൻ സിദ്ധാർഥും  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ഇന്ദ്രൻസ്,  ബോബി സിംഹ നമിത പ്രമോദ്, ശ്വേതാ മേനോൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി സ്‌ക്രീനിൽ എത്തുന്നത്..ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ രാമലീലക്ക് ശേഷം സമാനമായ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായി  കമ്മാര സംഭവവും മാറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 20 കോടിയിലേറെയാണ്.