ഞാനോ രാവോ…ദിലീപും നമിതയുമൊന്നിക്കുന്ന ‘കമ്മാര സംഭവ’ത്തിലെ ആദ്യ ഗാനം കാണാം

April 11, 2018


ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കിയ ‘കമ്മാര സംഭവം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി..ഞാനോ രാവോ  എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്  റഫീഖ് അഹമ്മദാണ്. നമിതാ പ്രമോദും ദിലീപും ചേർന്നുള്ള മനോഹരമായ പ്രണയരംഗങ്ങൾ നിറയുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്.

ദിലീപിന്റെ കരിയറിലെ ഏറ്റവു വലിയ ചിത്രമായ കമ്മാര സംഭവത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രമായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.കമ്മാരന്റെ വ്യത്യസ്തമായ മൂന്നു കാലഘട്ടങ്ങളുടെ കഥയാണ്  ചിത്രത്തിന്റെ ഇതിവൃത്തം.

തമിഴ് നടൻ സിദ്ധാർഥ്   ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കമ്മാര സംഭവത്തിൽ . ഇന്ദ്രൻസ്,  ബോബി സിംഹ നമിത പ്രമോദ്, ശ്വേതാ മേനോൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്..ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ രാമലീലക്ക് ശേഷം സമാനമായ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായി  കമ്മാര സംഭവവും മാറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 20 കോടിയിലേറെയാണ്.ഗാനം കാണാം.