ജെമിനി ഗണേശനായി ദുൽഖർ എത്തുന്നു..! ‘മഹാനടി’യുടെ ടീസർ പുറത്തിറങ്ങി

April 15, 2018

തമിഴകത്തിന്റെ ‘കാതൽ മന്നൻ’ എന്നു വിളിപ്പേരുള്ള ഇതിഹാസ നടൻ ജെമിനി ഗണേശനായി  ദുൽഖർ സൽമാൻ വേഷമിടുന്ന ‘മഹാനടി’ യുടെ ടീസർ പുറത്തിറങ്ങി.  ഒരു കാലത്ത് തമിഴ് ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന സാവിത്രി എന്ന നടിയുടെ ജീവിത കഥ [പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. കീർത്തി സുരേഷാണ് ചിത്രത്തിൽ സാവിത്രിയുടെ വേഷം അവതരിപ്പിക്കുന്നത്..തെന്നിന്ത്യൻ താര സുന്ദരി സാമന്ത, പ്രകാശ് രാജ് തുടങ്ങിയവരും  ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളായി സ്‌ക്രീനിലെത്തും .

വൈജയന്തി മൂവീസ് നിർമിക്കുന്ന ചിത്രം തമിഴ്,   തെലുങ്ക് ഭാഷകളിലാണ് പുറത്തിറങ്ങുക.മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും. ജെമിനി ഗണേശന്റെ വേഷമണിഞ്ഞു കൊണ്ടുള്ള ദുൽഖർ സൽമാന്റെ ചിത്രങ്ങളിൽ നേരെത്തെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടീസറിൽ കീർത്തി സുരേഷിനും കുഞ്ഞിനുമൊപ്പമുള്ള ഒരു രംഗത്തിലാണ് ദുൽഖറിന്റെ സാന്നിധ്യമുള്ളത്.ടീസർ കാണാം.