‘പ്രേമത്തിന് കണ്ണില്ല സ്നേഹിതാ..’ അപർണ്ണ ബാലമുരളിയുടെ ‘കാമുകി’ ട്രെയ്‌ലർ കാണാം

April 17, 2018

അസ്ഹർ അലി, അപർണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘കാമുകി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇതിഹാസ, സ്റ്റൈൽ എന്നീ ചിത്രങ്ങൾക്കു ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉന്മേഷ് ഉണ്ണികൃഷ്ണനാണ്.’അച്ചാമ’ എന്ന രസകരമായ കഥാപാത്രവുമായാണ് അപർണ്ണ ബാലമുരളി സ്‌ക്രീനിലെത്തുന്നത്. ജീവിതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്ന അച്ചാമയുടെയും സുഹൃത്തുക്കളുടെയും ക്യാമ്പസ് ജീവിതമാണ് ചിത്രം പറയുന്നത്.

‘പ്രേമത്തിന് കണ്ണില്ല സ്നേഹിത എന്ന ക്യാപ്ഷനോടെയെത്തുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദറാണ്. സുധി മാഡിസൺ എഡിറ്റിംഗും റോവിൻ ഭാസ്കർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ഡൈൻ ഡേവിഡ്, റോണി, ബൈജു കോട്ടയം പ്രദീപ് എന്നിവരാണ്
ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രെയ്‌ലർ കാണാം.