മമ്മൂട്ടി ക്ലിക്കിൽ റായി ലക്ഷ്മിയുടെ സൂപ്പർ ഹിറ്റ് ചിത്രം..!

April 6, 2018

ഷൂട്ടിങ്ങിനിടയിൽ ലഭിക്കുന്ന ഒഴിവു സമയങ്ങളിൽ  പലതരം വിനോദങ്ങളിൽ ഏർപ്പെടാൻ ഇഷ്ടമുള്ള താരമാണ് മമ്മൂട്ടി..അഭിനയത്തോളം തന്നെ ഫോട്ടോഗ്രഫിയെയും ഇഷ്ടപ്പെടുന്ന മമ്മൂട്ടി ഇത്തരം സമയങ്ങളിൽ ക്യാമറയുമായി വേട്ടക്കിറങ്ങാറുമുണ്ട്..ഇങ്ങനെ ലഭിച്ച ഒഴിവു വേളയിൽ മമ്മൂട്ടി എടുത്ത റായ് ലക്ഷ്മിയുടെ ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം  ഏ ചിത്രം ഒരു  കുട്ടനാടൻ ബ്ലോഗിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടി തന്റെ ഫോട്ടോഗ്രാഫി പ്രാഗൽഭ്യം ഒരിക്കൽ കൂടി തെളിയിച്ചത്.

മമ്മൂട്ടി  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഒരു കുട്ടനാടൻ ബ്ലോഗി’ൽ റായ് ലക്ഷ്മിക്ക് പുറമെ അനു സിതാര, ഷംനാ കാസിം എന്നിവരും മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.. മമ്മൂട്ടിയും റായ് ലക്ഷ്മിയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.  പരുന്ത്, ചട്ടമ്പിനാട്, അണ്ണൻ തമ്പി, രാജാധിരാജ  എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിയും റായ് ലക്ഷ്മിയും ഇതിനു മുൻപ് ഒരുമിച്ചത്