ചുവന്ന പുലരി ഉദിക്കയായി വിളി കേൾക്കൂ…സഖാവ് അലക്സിന്റെ വിപ്ലവ ഗാനവുമായി ‘പരോൾ’

April 5, 2018

സഖാവ് അലക്സ് എന്ന കർഷകനായി മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘പരോളി’ലെ ആദ്യ ഗാനം   പുറത്തിറങ്ങി.  ചുവന്ന പുലരി ഉദിക്കയായി  വിളി കേൾക്കൂ  നിങ്ങൾ സഖാക്കളേ എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്.  ശരത് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്..

പ്രശസ്ത പരസ്യ സംവിധായകനായ  ശരത് സന്ദിത്താണ് ചിത്രത്തിൻറെ സംവിധായകൻ.കർഷകനായ ഒരു സാധാരണക്കാരന്റെ   ജീവിതത്തില്‍  നടക്കുന്ന അപ്രതീക്ഷിതമായി സംഭവ വികാസങ്ങളെ   ഇതിവൃത്തമാക്കിയൊരുക്കുന്ന   ‘പരോളി’നു വേണ്ടി തിരക്കഥയൊരുക്കിയത് അജിത് പൂജപ്പുരയാണ്.  മാർച്ച് 31  നു റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് ഏപ്രിൽ 5 ലേക്ക് തിയ്യതി മാറ്റിയിരുന്നു.എന്നാൽ റിലീസിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ആരാധകരെ നിരാശയിലാഴ്ത്തി ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഏപ്രിൽ ആറിന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം..ഗാനം കേൾക്കാം.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!