നടി മേഘ്ന രാജ് വിവാഹിതയായി; ചിത്രങ്ങൾ കാണാം

April 30, 2018

തെന്നിന്ത്യൻ സിനിമാ താരം മേഘ്ന രാജ് വിവാഹിതയായി. കന്നഡ നടൻ ചിരഞ്ജീവി സർജയാണ് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയുടെ കഴുത്തിൽ മിന്നുകെട്ടിയത്..കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.രണ്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരു താരങ്ങളും വിവാഹം കഴിക്കാൻ തീരുമാനിച്ചത്

ആട്ടഗര എന്ന  കന്നഡ ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച   മേഘ്‌നയും ചിരഞ്ജീവി സര്‍ജയും  പിന്നീട് പ്രണയത്തിലാവുകയായിരുന്നു.മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷാകളിലായി 50 ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മേഘ്ന രാജ് 2009 ൽ പുറത്തിറങ്ങിയ ബെന്ധു അപ്പ റാവു ആർ എം പി എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ പ്രശസ്ത സംവിധായകൻ വിനയനാണ് മേഘ്‌ന രാജെന്ന അഭിനേത്രിയെ മലയാള സിനിമയിലേക്കെത്തിച്ചത്. വിവാഹ ചിത്രങ്ങൾ കാണാം.