‘അന്നു തൊട്ടിന്നുവരെ ഞങ്ങടെ മനസ്സാകെ കവർന്നെടുത്തേ…’ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ‘ലാലേട്ടൻ’ ഗാനം കാണാം

April 10, 2018

‘മോഹൻലാൽ’ എന്നു  പേരിട്ടിരിക്കുന്ന സാജിദ് യഹിയ  ചിത്രത്തിലെ   ലാലേട്ടൻ ഗാനത്തിന്റെ വീഡിയോ പതിപ്പ് പുറത്തിറങ്ങി.. ഞാൻ ജനിച്ചെന്നൊരു കേട്ടൊരു പേര് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ ഓഡിയോ പതിപ്പ്  മലയാള സിനിമാ പ്രേമികൾക്കിടയിൽവലിയ  തരംഗമായി മാറിയിരുന്നു.

മീനുക്കുട്ടിയെന്ന കടുത്ത മോഹൻലാൽ ആരാധികയുടെ ജീവിതമാണ് സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രം  പ്രതിപാദിക്കുന്നത്. മഞ്ജു വാര്യരാണ് മീനുക്കുട്ടിയായി സ്‌ക്രീനിലെത്തുന്നത്.

മുഴു നീള കോമഡി ചിത്രമായ ‘മോഹൻലാലി’ൽ മഞ്ജു വാര്യർക്ക് പുറമെ  ഇന്ദ്രജിത്ത്,  സലിം കുമാര്‍, അജു വര്‍ഗീസ്, കെപിഎസി ലളിത, ഹരീഷ് കണാരന്‍, സൗബിന്‍ സാഹിര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിലെത്തിയ നടന വിസ്മയം മോഹൻലാലിൻറെ സിനിമ ജീവിതവും അദ്ദേഹത്തോട് ചെറുപ്പം മുതലേ കടുത്ത ആരാധന കാത്തു സൂക്ഷിക്കുന്ന പെൺകുട്ടിയുടെയും കഥയാണ് മോഹൻലാൽ എന്ന ചിത്രം പറയുന്നത്. ഗാനം കാണാം.