വാനിലുയർന്നു പറക്കാനൊരുങ്ങി ‘പഞ്ചവർണ്ണതത്ത’..ചിത്രത്തിലെ ആദ്യ ഗാനം കേൾക്കാം..!

April 2, 2018

പ്രശസ്ത ഹാസ്യ താരം  രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ‘പഞ്ചവർണ്ണതത്ത’യിലെ  ആദ്യ ഗാനം പുറത്തിറങ്ങി.. പഞ്ചവർണ്ണതത്ത പറന്നേ  എന്നു തുടങ്ങുന്ന ഗാനമാണ്യൂട്യൂബിലൂടെ പുറത്തിറക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, അനുശ്രീ,മണിയന്‍ പിള്ള രാജു, അശോകന്‍, മജ്ഞു എന്നിവരാണ് ഗാനരംഗത്തില്‍ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

എം ജയചന്ദ്രൻ ഈണമിട്ടിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്..ഹരിചരണും ജ്യോത്സനയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വ്യത്യസ്ത ഗെറ്റ് അപ്പിലെത്തുന്ന ജയറാമിന്റെ ചിത്രത്തോടെയാണ് ഗാനം ആരംഭിക്കുന്നത്.സപ്ത തരംഗ് സിനിമയുടെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്..ഗാനം കാണാം