ഇങ്ങനെയാണ് ‘പഞ്ചവർണ്ണതത്ത’യിലെ ജയറാം കഥാപാത്രം രൂപം കൊണ്ടത്; മേക്കിംഗ് വീഡിയോ കാണാം

April 19, 2018


പ്രശസ്ത ഹാസ്യ കലാകാരൻ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവർണ്ണതത്ത. കേരളത്തിലങ്ങോളമിങ്ങോളം എല്ലാ തിയേറ്ററുകളിലും വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം എത്തിയിരിക്കുന്നത്. മൊട്ടത്തലയും കുടവയറും വ്യത്യസ്തമായ സംസാരശൈലിയുമായെത്തിയ ജയറാം കഥാപാത്രം റിലീസിന് മുൻപ് തന്നെ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു.

ഇപ്പോഴിതാ ജയറാമിന്റെ വ്യത്യസ്തമായ ഗെറ്റപ്പിനു പിന്നിലെ മേക്കിംഗ് വീഡിയോ  ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.. ജയറാം തന്നെയാണ്  പഞ്ചവർണ്ണതത്തയിലെ തന്റെ കഥാപാത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പക്ഷികളെയും മൃഗങ്ങളെയും വിൽക്കുന്ന ഒരു പെറ്റ് ഷോപ്പ് ഉടമയായാണ് ചിത്രത്തിൽ ജയറാം വേഷമിട്ടിരിക്കുന്നത്.  സ്വന്തമായൊരു പേരോ, മറ്റടയാളങ്ങളോ ഇല്ലാത്ത ഒരു  പുതുമയാർന്ന  കഥാപാത്രവുമായെത്തിയ ജയറാമിന്റെ ഗംഭീര തിരിച്ചുവരവു കൂടിയായിരുന്നു പഞ്ചവർണതത്ത.. മേക്കിംഗ്  വീഡിയോ കാണാം