ചിരിയുടെ സാമ്പിൾ വെടിക്കെട്ടുമായി ‘പഞ്ചവർണ്ണതത്ത’ യിലെ പുതിയ ഗാനം പുറത്തിറങ്ങി..!

April 7, 2018


പ്രശസ്ത ഹാസ്യ താരം  രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന  ‘പഞ്ചവർണ്ണതത്ത’യിലെ  പുതിയ  ഗാനം പുറത്തിറങ്ങി.. ‘ചിരി ചിരി’  എന്നു തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ പുറത്തിറക്കിയിരിക്കുന്ന ഗാനം തുടക്കം മുതൽ ഒടുക്കം വരെ നർമ്മത്തിൽ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നത് . കുഞ്ചാക്കോ ബോബന്‍,  ജയറാം, സലിം കുമാർ  അനുശ്രീ, മണിയന്‍ പിള്ള രാജു, ധർമ്മജൻ  അശോകന്‍, മല്ലിക സുകുമാരൻ തുടങ്ങി ചിത്രത്തിലെ പ്രമുഖരെല്ലാം പുതിയ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കുഞ്ചാക്കോ ബോബനും സലിം കുമാറും പരസ്പരം  മത്സരിക്കുന്ന തിരഞ്ഞെടുപ്പും അതിനോടനുബന്ധിച്ചുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഗാനത്തിലുള്ളത്.

എം ജി ശ്രീകുമാർ ആലപിച്ചിരിക്കുന്ന ഗാനത്തിനായി ഹവരികളെഴുതിയത് രിനാരായണനും സംഗീതമൊരുക്കിയത്  എം ജയചന്ദ്രനുമാണ്..സപ്ത തരംഗ് സിനിമയുടെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്..ഗാനം കാണാം

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!