റിലീസിനു മുന്നേ തരംഗമായി ‘പഞ്ചവർണ്ണതത്ത’..യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമനായ ട്രെയ്‌ലർ കാണാം

April 3, 2018

പ്രശസ്ത ഹാസ്യ താരം രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘പഞ്ചവർണ്ണതത്ത’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയറാം, കുഞ്ചാക്കോ ബോബൻ അനുശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ  വേഷപ്പകർച്ചയുമായി ജയറാം എത്തുന്ന ചിത്രമെന്ന നിലയിലും ഹാസ്യ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച രമേഷ് പിഷാരടി  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ   പ്രൊജക്റ്റാണ് ‘പഞ്ചവർണ്ണതത്ത’. അതുകൊണ്ടു തന്നെ യൂട്യൂബിൽ ട്രെയ്‌ലർ പുറത്തിറങ്ങി ഒരു ദിവസം തികയുന്നതിനുമുന്നേ മൂന്നു ലക്ഷത്തോളം വ്യൂസുമായി ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് പഞ്ചവർണ്ണതത്തയുടെ ട്രെയ്‌ലർ. ആകാംക്ഷയും ചിരിയുമുണർത്തുന്ന രംഗങ്ങളാണ് ട്രൈലറിന്റെ പ്രധാന പ്രത്യേകത.

സപ്ത തരംഗ് സിനിമയുടെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. എം ജയചന്ദ്രനും നാദിർഷായുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. പപ്രദീപ് നായർ ഛായാഗ്രഹണവും വി സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ട്രെയ്‌ലർ  കാണാം ..