മീനുക്കുട്ടിയെ സാക്ഷിയാക്കി പ്രാർത്ഥന വീണ്ടും പാടി…’ല…ലാ…ലാലേട്ടാ’….വീഡിയോ കാണാം

April 18, 2018


സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ‘ലാലേട്ടൻ’ ഗാനവുമായി  നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത്.. സാജിദ് യഹിയ ചിത്രമായ ‘മോഹൻലാലി’ൻറെ  ഓഡിയോ ലോഞ്ച് വേദിയിൽ വെച്ചാണ്   പ്രാർത്ഥന ല..ലാ ലാലേട്ടൻ ഗാനം ആലപിച്ചത്. ഇന്ദ്രജിത്, പൂർണിമ ഇന്ദ്രജിത്, മഞ്ജു വാര്യർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രാർത്ഥന തന്റെ സൂപ്പർ ഹിറ്റ് ഗാനവുമായി കാഴ്ച്ചക്കാരെ  ആവേശത്തിലാഴ്ത്തിയത്.

മോഹൻലാലിനെ ജീവനു തുല്യം സ്നേഹിക്കുന്ന മീനുക്കുട്ടിയുടെ കഥയാണ് ‘മോഹൻലാൽ’  ചിത്രം   പറയുന്നത്. മഞ്ജു വാര്യരാണ് മീനുക്കുട്ടിയായി  സ്‌ക്രീനിലെത്തിയത്.മുഴുനീള കോമഡി ചിത്രമായ ‘മോഹൻലാലി’ൽ മഞ്ജു വാര്യർക്ക് പുറമെ  ഇന്ദ്രജിത്ത്,  സലിം കുമാര്‍, അജു വര്‍ഗീസ്, കെപിഎസി ലളിത, ഹരീഷ് കണാരന്‍, സൗബിന്‍ സാഹിര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്സുനീഷ് വരാനാട്  തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം    മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാറാണ്  നിർമ്മിച്ചിരിക്കുന്നത്. ‘മോഹൻലാൽ’ ചിത്രത്തിൽ പ്രാർത്ഥന പാടിയ ലാലേട്ടൻ ഗാനം ഇതിനോടകം തന്നെ 30 ലക്ഷത്തിലധികം പേരാണ് യൂട്യൂബിലൂടെ കണ്ടത്.