നടി സംസ്‌കൃതി ഷേണായ് വിവാഹിതയായി

April 10, 2018


ചലച്ചിത്ര നടിയും നർത്തകിയുമായ സംസ്‌കൃതി ഷേണായ് വിവാഹിതയായി…വിഷ്ണു എസ് നായരാണ് സംസ്‌കൃതി ഷേണായിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. 2013 ൽ പുറത്തിറങ്ങിയ മൈ ഫാൻ രാമു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംസ്‌കൃതി രജപുത്ര രഞ്ജിത്തിന്റെ ബ്ലാക്ക് ബട്ടർഫ്ളൈസിലൂടെയാണ് ശ്രദ്ധേയയാവുന്നത്.

2014 ൽ പുറത്തിറങ്ങിയ വേഗം എന്ന ചിത്രത്തിലൂടെ നായികാ നിരയിലേക്കുയർന്ന സംസ്‌കൃതി പൃഥ്വിരാജ് നായകനായ അനാർക്കലിയിൽ അവതരിപ്പിച്ച ദുവ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.വി കെ പ്രകാശ് ഒരുക്കിയ മരുഭൂമിയിലെ ആനയിലാണ് താരം ഒടുവിൽ നായികയായി വേഷമിട്ടത്.