ആരാണ് ഞാൻ..? ‘മോഹൻലാലി’ലെ സൗബിൻ കഥാപാത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

April 20, 2018


സ്വതസിദ്ധമായ നർമ്മ ബോധവും വേറിട്ട അഭിനയ ശൈലിയുമാണ് സൗബിൻ ഷാഹിർ എന്ന നടനെ മലയാളികളുടെ പ്രിയങ്കരനാക്കി മാറ്റിയത്. സഹ സംവിധായകനായി സിനിമാ ലോകത്തെത്തിയ സൗബിൻ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. പ്രേമം, ചാർലി, മഹേഷിന്റെ പ്രതികാരം, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സുഡാനി ഫഫ്രം നൈജീരിയയിലും തന്റെ അഭിനയമികവ് തെളിയിക്കുന്ന ഗംഭീര പ്രകടനമാണ് സൗബിൻ കാഴ്ച്ചവെച്ചത്

എന്നാൽ തന്റെ മുൻ കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വേഷത്തിലാണ് സാജിദ് യഹിയ ചിത്രം മോഹൻലാലിൽ സൗബിൻ എത്തിയത്. സ്വന്തമായൊരു പേരോ, മറ്റടയാളങ്ങളോ ഇല്ലാത്ത സൗബിൻ കഥാപാത്രം ചിത്രത്തിൽ പലപ്പോഴായി അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടുകൊണ്ട് ചിരി പടർത്തുകയായിരുന്നു. പേരില്ലാത്ത സൗബിൻ കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സൗബിൻ കഥാപാത്രത്തിന് ചിത്രത്തിലെ ഗെറ്റപ്പ് നൽകിയ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വലിയ താടിയും നീണ്ട മുടിയുമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന സൗബിന്റെ നിഗൂഢ കഥാപാത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം.