യൂട്യൂബിൽ തരംഗമായി ടോവിനോയുടെ പ്രണയ ഗാനം; ‘തീവണ്ടി’യിലെ പുതിയ ഗാനം കാണാം

April 17, 2018


ടോവിനോ തോമസ് നായകനായെത്തുന്ന ‘തീവണ്ടി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ജീവംശയമായി’ എന്നു തുടങ്ങുന്ന ഗാനമാണ് ഗൂഡ്വിൽ എന്റർടൈൻമെൻറ്സ് യൂട്യൂബിലൂടെ പുറത്തുവിട്ടിത്തിരിക്കുന്നത്. സെക്കൻഡ് ഷോ എന്ന ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഫെല്ലിനിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘തീവണ്ടി’.

ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്..ശ്രേയാ ഘോഷാലും ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.തൊഴിൽ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി.ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഓഗസ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് വിനി വിശ്വലാലാണ്. റിലീസ് ചെയ്ത് രണ്ടു ദിവസങ്ങൾക്കുള്ളിൽ ആറു ലക്ഷത്തോളം പേരാണ് യൂട്യൂബിലൂടെ ഗാനം കണ്ടത്. യൂട്യൂബ് ട്രെൻഡിങ് ലിസിറ്റിൽ രണ്ടാമതുള്ള ഗാനം കാണാം