ലോകത്ത് ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന വനിതകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയുടെ താര സുന്ദരിമാർ !

April 13, 2018

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും മൂന്നു വനിതകൾ ഇടം നേടി. ഇന്ത്യൻ സിനിമാ ലോകത്തെ താര റാണിമാരായ ഐശ്വര്യ റായ്, ദീപികാ പദുകോൺ, പ്രിയങ്കാ ചോപ്ര എന്നിവരാണ് പട്ടികയിലെ  ഇന്ത്യൻ സാന്നിധ്യങ്ങൾ..അന്താരാഷ്ട മാർക്കറ്റ് റിസർച്ച് ആൻഡ് ഡാറ്റ അനലിറ്റിക്സ് ഭീമന്മാരായ യൂഗോവ്  35 രാജ്യങ്ങളിലായി  നടത്തിയ സർവ്വേയിലാണ് താര റാണിമാർ ഇന്ത്യയുടെ അഭിമാനമായി മാറിയത്.

ബ്രിട്ടീഷ് നടിയും മോഡലുമായ ആഞ്ജലീന ജൂലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പത്നി  മിഷേൽ  ഒബാമയാണ് രണ്ടാമത്. ടെലിവിഷൻ അവതാരകയും നടിയുമായ ഒപെരാ  വിൻഫ്രിയാണ് പട്ടികയിൽ മൂന്നാം സ്ഥാനം നേടിയത്.  11ാം സ്ഥാനത്തുള്ള ഐശ്വര്യാ റായ്  ആണ് പട്ടികയിലെ ആദ്യ ഇന്ത്യകാരി.  പ്രിയങ്കാ ചോപ്രാ 12ാം സ്ഥാനത്തും ദീപിക പദുക്കോൺ 13 ാം സ്ഥാനത്തുമാണുള്ളത്.