‘തീവണ്ടി’യായി ടോവിനോ എത്തുന്നു.. സമൂഹ മാധ്യമങ്ങളിൽ തരംഗം തീർത്ത ട്രെയ്‌ലർ കാണാം

April 23, 2018

ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ഒരുക്കുന്ന പുതിയ  ചിത്രം ‘തീവണ്ടി’യുടെ  ടീസർ പുറത്തിറങ്ങി. തൊഴിൽ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി.ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഓഗസ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് വിനി വിശ്വലാലാണ്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

സുരാജ് വെഞ്ഞാറമ്മൂട് ,സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിൻ സ്മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’  എന്നത്.  ചിത്രത്തിലെ നേരെത്തെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു.  യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള ടീസർ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മൂന്നു ലക്ഷത്തിലധികം പേരാണ് കണ്ടത്. ടീസർ കാണാം  .