യൂട്യൂബിൽ തരംഗമായി മമ്മൂട്ടിയുടെ ‘അബ്രഹാമിന്റെ സന്തതികൾ’; വീഡിയോ ഗാനം കാണാം

May 15, 2018


നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതി’കളിലെ  ആദ്യ  ഗാനം പുറത്തിറങ്ങി. യരുശലേം നായകാ…എന്ന് തുടങ്ങുന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ജയദീപാണ്..

ഡെറിക്ക് എബ്രഹാം ഐപിഎസ് എന്ന കേന്ദ്ര കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ കനിഹ, അൻസൺ പോൾ, കലാഭവൻ ഷാജോൺ  എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  പോലീസ് സ്റ്റോറി  ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഹനീഫ് അഥേനിയാണ്. ഗുഡ്വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ടിഎൽ ജോർജാണ് ‘അബ്രഹാമിന്റെ സന്തതികൾ’ നിർമ്മിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മൂന്നു ലക്ഷത്തിലധികം പേർ  കണ്ട വീഡിയോ ഗാനം നിലവിൽ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ്. വീഡിയോ ഗാനം കാണാം