വാക്കിലും നോക്കിലും പ്രണയം നിറച്ച് ‘എന്റെ മെഴുതിരി അത്താഴങ്ങളിലെ’ ഗാനം

May 17, 2018

അനൂപ് മേനോൻ, മിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്ത  പുതിയ ചിത്രം ‘എന്റെ മെഴുതിരി അത്താഴങ്ങളി’ലെ പുതിയ  ഗാനം പുറത്തിറങ്ങി. വേനലും വർഷവും എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രണയം തുളുമ്പുന്ന വരികളും അതിലേറെ പ്രാണയാർദ്രമായ ദൃശ്യങ്ങളുമാണ് ഗാനത്തിന്റെ പ്രധാന സവിഷേത. റൊമാൻറ്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് വാൻ സ്വീകാര്യതയാണ് ആളുകൾ നൽകിയിരിക്കുന്നത്.

സൂരജ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനൂപ് മേനോനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ റൊമാന്റിക് ത്രില്ലർക്ക് ശേഷം അനൂപ് മേനോൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘എന്റെ മെഴുകുതിരി അത്താഴങ്ങൾ’. നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത്. ട്രയാൻകുലർ ലവ് സ്റ്റോറി പറയുന്ന ചിത്രത്തിൽ അനൂപ് മേനോനും മിയയ്ക്കുമൊപ്പം പുതുമുഖ നടി ഹന്നയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അലൻസിയർ, ബൈജു എന്നിവരും ചിത്രത്തൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്

റഫീഖ് അഹമ്മദ് എഴുതിയ  ‘നീല നീല മിഴികളോ’ എന്ന് തുടങ്ങുന്ന ഗാനവും നേരത്തെ വൈറലായിരുന്നു. . എം ജയചന്ദ്രൻ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്…