കാത്തിരിപ്പിന്റെ ആവേശം ഇരട്ടിയാക്കി ‘ലൂസിഫറി’ന്റെ ടൈറ്റിൽ ഡിസൈൻ പുറത്തിങ്ങി; വീഡിയോ കാണാം

May 8, 2018


മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന  ചിത്രം ലൂസിഫറിന്റെ ടൈറ്റിൽ ഫോണ്ട് പുറത്തിറങ്ങി. ആകാംക്ഷയുണർത്തുന്ന ബാക്ക്ഗ്രൗണ്ട് സംഗീതത്തിൻറെ അകമ്പടിയോടെയാണ് ലൂസിഫറിന്റെ വ്യത്യസ്തമായ ടൈറ്റിൽ ഡിസൈൻ  വീഡിയോ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസാണ് ടൈറ്റിൽ ഡിസൈൻ യൂട്യൂബിലൂടെ പുറത്തിറക്കിയിരിക്കുന്നത്

മുരളി ഗോപി തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. തിരക്കഥ പൂർത്തിയാക്കിയ ലൂസിഫറിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.‘ലൂസിഫർ’ തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരിക്കുമെന്നും തിരക്കഥയിലും മേക്കിങ്ങിലും പുതുമ പുലർത്തുന്ന ലൂസിഫർ എല്ലാ അർത്ഥത്തിലും നല്ല ഒരു ചലച്ചിത്ര അനുഭവമായിരിക്കുമെന്നും മോഹൻലാൽ നേരെത്തെ വെളിപ്പെടുത്തിയിരുന്നു.ലൂസിഫറിന്റെ ടൈറ്റിൽ ഡിസൈൻ വിഡിയോ കാണാം.