അവിസ്മരണീയം ഈ വേഷപ്പകർച്ച..! ‘മഹാനടി’യിലെ ഡിലീറ്റഡ് ഗാന രംഗം കാണാം

May 25, 2018

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന  ദുൽഖർ സൽമാൻ-കീർത്തി സുരേഷ് ചിത്രം  ‘മഹാനടി’യിലെ ഡെലീറ്റഡ് രംഗം പുറത്തുവിട്ടു.   ദുൽഖർ സൽമാനും കീർത്തി സുരേഷും തകർത്തഭിനയിച്ച ഒരു ഗാനരംഗമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത് 1995 ൽ സാവിത്രി  നായികയായെത്തിയ മിസിയമ്മയിലെ ‘വാരയോ  വെണ്ണിലാവേ’ എന്ന ഗാനത്തിന്റെ പുനരാവിഷ്കാരമാണ് രംഗത്തിലുള്ളത്.

ജെമിനി ഗണേശനും സാവിത്രിയും അനശ്വരമാക്കിയ ഗാന രംഗങ്ങൾ അതേ  ഭാവതീവ്രതയോടെ പുനരവതരിപ്പിച്ച ദുൽഖർ സൽമാനെയും കീർത്തി സുരേഷിന്റെയും അഭിനയ മികവാണ് ഗാനത്തിന്റെ പ്രധാന സവിശേഷത. റിലീസ് ചെയ്ത് രണ്ട് ആഴ്ചക്കുള്ളിൽ തന്നെ 60 കോടിയിലധികം രൂപയാണ് മഹാനടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ. തുടക്കത്തിൽ വേണ്ടത്ര തിയേറ്ററുകളിൽ ലഭിക്കാതിരുന്ന  ‘മഹാനടി’ രണ്ടാം വാരത്തിലാണ് കൂടുതൽ  സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയത് . തെന്നിന്ത്യൻ സൂപ്പർ താരങ്ങളായിരുന്ന ജെമിനി ഗണേശന്റെയും സാവിത്രിയുടെയും  ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. ഡിലീറ്റഡ് രംഗം കാണാം