വീണ്ടും പോലീസ് വേഷമണിയാൻ മമ്മൂട്ടി; ഖാലിദ് റഹ്മാൻ ചിത്രം സെപ്റ്റംബറിൽ

May 19, 2018

അനുരാഗകരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ വീണ്ടും  പോലീസ് വേഷമണിയാൻ  ഒരുങ്ങി മമ്മൂട്ടി…’ഉണ്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മാസ്സും ആക്ഷനും സമ്മേളിക്കുന്ന ഒരു ഐക്കണിക് പോലീസ് ഓഫീസറുടെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുകയെന്ന്  സംവിധായകൻ പറഞ്ഞു..

നിലവിൽ സ്ക്രിപ്റ്റിങ് ജോലികൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഈ വർഷം  സെപ്റ്റംബറിൽ   തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. ‘ഉണ്ട’ എന്ന പേരിനു പകരം മറ്റു പേരുകളും ചിത്രത്തിനായി പരിഗണിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകൻ ജിംഷി ഖാലിദ് പറഞ്ഞു.  എക്കാലവും ഓർത്തുവെക്കാവുന്ന  നിരവധി പോലീസ് വേഷങ്ങളിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച മെഗാ സ്റ്റാറിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് വേഷമാവും ചിത്രത്തിലേതെന്നും അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തു..