അഞ്ജലി മേനോൻ-പൃഥ്വിരാജ് ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടു

May 17, 2018

പൃഥ്വിരാജ് നായകനായെത്തുന്ന അഞ്ജലി മേനോൻ ചിത്രം ജൂലായ് ആറിന് തിയേറ്ററുകളിൽ എത്തും.. പൃഥ്വിരാജിനൊപ്പം പാർവതി, നസ്രിയ എന്നിവരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ  പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല..വിവാഹ ശേഷം  നസ്രിയ നസിം  വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമെന്ന പ്രത്യേകതയും അഞ്ജലി മേനോൻ ചിത്രത്തിനുണ്ട്…’


മനുഷ്യ ബന്ധങ്ങളുടെ വിവിധ തലങ്ങൾ അതി സൂക്ഷമമായി അവതരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്..സഹോദരനായും കാമുകനായും സ്‌ക്രീനിലെത്തുന്ന പൃഥ്വിരാജ് കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.  പൃഥ്വിരാജിന്റെ കാമുകിയായി പാർവതിയും സഹോദരിയായി നസ്രിയയയുമാണ് വേഷമിടുന്നത്.. ബാംഗ്ലൂർ ഡേയ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രമെന്ന നിലയിലും പൃഥ്വിരാജ്-പാർവതി-നസ്രിയ  ത്രയം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ ജൂലായ് ആറിനായി കാത്തിരിക്കുന്നത്..