സൽമാൻ ചിത്രം റേസ് 3 ട്രൈലെർ പുറത്തിറങ്ങി…!

May 16, 2018

സൽമാൻ ഖാൻ ,അനിൽ കുമാർ എന്നിവർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം റേസ് 3 യുടെ ട്രൈലെർ പുറത്തിറങ്ങി. റെമോ ഡി സൗസ സംവിധാനം  നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ജാക്വലിൻ ഫെർണാണ്ടസ്, ബോബി ഡിയോൾ, സാക്കിബ് സലിം,ഡെയ്സി ഷാ  എന്നിവരാണ്  ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..

അയാങ്ക ബോസാണ് വമ്പൻ താര നിരയുമായെത്തുന്ന റേസ് 3 യുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സൽമാൻ ഖാൻ ഫിലിംസും ടിപ്സ് ഇൻഡസ്ട്രി ലിമിറ്റഡും ചേർന്നാണ്ഈ  ബിഗ്ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്  ഷൈരാസ് അഹമ്മദ് കഥയും തീരക്കഥയും  രചിച്ചിരിക്കുന്ന ചിത്രം ജൂൺ 15 ന് ഈദ് റിലീസായി തിയേറ്ററുകളിൽ എത്തും .ട്രെയ്‌ലർ കാണാം..