ആരാധകരെ ആവേശത്തിലാഴ്ത്തി ‘അബ്രഹാമിന്റെ സന്തതികളു’ടെ ട്രെയ്‌ലർ

June 7, 2018


നവാഗത സംവിധായകൻ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ട്രെയ്‌ലർ പുറത്തിറങ്ങി. സസ്‌പെൻസും ആകാംഷയും നിറഞ്ഞതാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽത്തന്നെ യൂട്യൂബിലും ട്രെയ്‌ലർ ഒന്നാമതെത്തി. ജൂണ്‍ 16ന് ചിത്രം തിയേറ്ററുകളിലെത്തും. കൊച്ചി ലുലു മാളിൽ വെച്ച് നടന്ന ചടങ്ങിൽ  സംവിധായകൻ ജോഷിയാണ് ചിത്രത്തിന്റെ  ട്രെയ്‌ലർ ആരാധകർക്ക് സമ്മാനിച്ചത്.

ഡെറിക്ക് എബ്രഹാം എന്ന പൊലീസുകാരന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കനിഹ, സിദ്ദിഖ്, രഞ്ജി പണിക്കർ, അൻസൻ പോൾ, തരൂഷി, ശ്യാമപ്രസാദ്, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് . ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയ ഫനീഫ് അഥേനിയാണ് ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജാണ് അബ്രഹാമിന്റ് സന്തതികൾ നിർമ്മിക്കുന്നത്.

ശ്രേയ ജയദിപ് ആലപിച്ച ചിത്രത്തലെ ഗാനം നേരത്തെ സോഷ്യൽ മീഡിയയിൻ തരംഗമായിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് ഈണം നൽകിയിക്കുന്നത്.