നീരജ് മാധവ് ബോളിവുഡിലേക്ക്

June 13, 2018

മലയാളത്തിലെ ജനപ്രിയ നടൻ നീരജ് മാധവ് ഇനി ബോളിവുഡിലേക്ക്. നടനായും തിരക്കഥാകൃത്തായും  കൊറിയോഗ്രാഫറായും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന യുവ നടൻ ഇപ്പോൾ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രാജ് കൃഷ്ണ സംവിധാനം ചെയ്യുന്ന വെബ് ത്രില്ലർ ചിത്രത്തിലൂടെയാണ് താരം ഹിന്ദി സിനിമയിൽ സ്ഥാനം ഉറപ്പിക്കുന്നത്. മനോജ് വാജ്‌പേയ്, തബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ഹിന്ദിയിലും ഇംഗ്ലീഷിലുമായി ലഭ്യമാകുന്ന വെബ് സീരിസ് ആമസോൺ പ്രൈമിലൂടെയാകും പുറത്തിറങ്ങുക. മലയാളത്തിൽ നിന്നും ആദ്യമായി വെബ് സീരിസിൽ അഭിനയിക്കുന്ന പ്രതിഭ എന്ന ബഹുമതിയും ഇതോടെ നീരജിന്റെ സ്വന്തമാകും. മമ്മൂട്ടി ചിത്രം ‘മാമാങ്കം’ ആണ് ഇപ്പോൾ  നീരജ് അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം.